ബി.ജെ.പി പണവും കിറ്റുമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നു -ടി.എന്‍. പ്രതാപന്
text_fieldsവാടാനപ്പള്ളിയിൽ ബി.ജെ.പി കിറ്റ് വിതരണം ചെയ്തെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് ഉപരോധിച്ച മണലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ അറസ്റ്റ് ചെയ്ത് നീക്കുന്നു
വാടാപ്പള്ളി: മണലൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പണവും കിറ്റുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറിയും മണലൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ടി.എന്‍. പ്രതാപന്. വാടാനപ്പള്ളിയിൽ കിറ്റുകള്‍ പിടികൂടിയത് ഉദാഹണം മാത്രമാണ്. വരും ദിവസങ്ങളില്‍ വ്യാപക രീതിയില്‍ പണവും കിറ്റുകളും വിതരണം ചെയ്യുന്നതിന് ബി.ജെ.പി ആസൂത്രണം ചെയ്തതായി മനസ്സിലാക്കിയിട്ടുണ്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരും പൊലീസും ജാഗ്രത പുലര്‍ത്തുന്നില്ല. ബി.ജെ.പിയെ സഹായിക്കുന്ന സമീപനമാണ് കമീഷന്റെ നിരീക്ഷകര്‍ ചെയ്യുന്നത്.
യു.ഡി.എഫിന്റെ ജാഗ്രതാ സമിതികള്‍ എല്ലാ ബൂത്തുകളിലും ഉണ്ടാവും. പകലും രാത്രിയും റോന്ത് ചുറ്റും. തെരഞ്ഞെടുപ്പ് കമീഷന് മണലൂര്‍ നിയോജമക മണ്ഡലത്തില്‍ മൈക്രോ ലെവല്‍ ഒബ്സര്‍വര്‍മാരെ ഉടന്‍ നിയമിക്കണം. ബി.ജെ.പി-ആര്.എസ്.എസ് സംഘ് പരിവാറിന്റെ പണാധിപത്യത്തിനെതിരെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളുടെ കൂട്ടായ്മ മണലൂരില്‍ ശക്തമാക്കുമെന്നും ടി.എന്‍. പ്രതാപന് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

