സ്ഥലം നൽകിയിട്ട് 18 വർഷം; വടക്കുംമുറി വില്ലേജ് ഓഫിസിന് കെട്ടിടമായില്ല
text_fieldsവടക്കുംമുറി വില്ലേജിനായി സൗജന്യമായി നൽകിയ സ്ഥലം
പെരിങ്ങോട്ടുകര: പോൾ മെമ്മോറിയൽ റോഡിനു സമീപം വടക്കുംമുറി വില്ലേജിനായി സ്ഥലം സൗജന്യമായി നൽകിയിട്ട് 18 വർഷം കഴിഞ്ഞിട്ടും വില്ലേജ് ഓഫിസിന് കെട്ടിടം നിർമിക്കാൻ നടപടിയായില്ല. പതിനഞ്ചാം വാർഡിലെ നടക്കലാൻ ജേക്കബിന്റെ (കാക്കപ്പൻ) ഓർമക്കായി ഭാര്യ ലില്ലി ജേക്കബ് അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. ഇവിടെ ഓഫിസ് പണിയാൻ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.
താന്ന്യം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള നാലു വില്ലേജുകളിൽ വടക്കുംമുറി-കിഴക്കുംമുറി വില്ലേജുകൾ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. വടക്കുംമുറി വില്ലേജ് ആണ് പഞ്ചായത്തിലെ കൂടുതൽ വിസ്തൃതിയും ജനസാന്ദ്രതയുള്ള വില്ലേജ്. രണ്ട് വില്ലേജ് ഓഫിസുകൾ ഒന്നിച്ചായതിനാൽ ഏറെ തിരക്കാണ് വടക്കുംമുറി-കിഴക്കുംമുറി വില്ലേജ് ഓഫിസിൽ. ഈ വില്ലേജ് ഓഫിസിൽ ചാർജ് എടുക്കാൻ തന്നെ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുകയാണ്.
ഓഫിസിന് നിർമാണത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് സമർപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് ഒപ്പു ശേഖരിച്ച് ഭീമ ഹരജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. വില്ലേജ് ഓഫിസിന് സൗജന്യമായി കിട്ടിയ സ്ഥലം കാടുമൂടിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

