വടക്കേക്കാട് ജ്വല്ലറി കവർച്ചാശ്രമം: രണ്ടു പേർ പിടിയിൽ
text_fieldsസുഹൈൽ, നൗഷാദ്
വടക്കേക്കാട്: നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ചക്ക് ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശികളായ സുഹൈൽ, നൗഷാദ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
ജ്വല്ലറിയുടെ ഭിത്തി തുരന്ന് പ്രതികൾ അകത്തുകയറിയെങ്കിലും പെട്ടെന്ന് അലാറം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചത്. തൃശൂർ സിറ്റി ഷാഡോ പൊലീസും വടക്കേക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. അറസ്റ്റിലായ പ്രതികളെ ജ്വല്ലറിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കേസിൽ ഇനി ഒരാൾകൂടി പിടിയിലാകാനുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

