വടക്കേക്കാട്ട് കാന നിർമാണം അശാസ്ത്രീയമായി
text_fieldsവടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടി - ഞമനേങ്ങാട് റോഡിൽ കോൺവെന്റിനു സമീപം വൈദ്യുതിക്കാൽ
മാറ്റാതെ നിർമിക്കുന്ന കാന
വടക്കേക്കാട്: പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവിട്ട് കാന നിർമാണം അശാസ്ത്രീയമായി. കാനയിലെ വൈദ്യുതിക്കാൽ മാറ്റാതെയുള്ള നിർമാണം പരിഹാസ്യമാകുന്നു. നായരങ്ങാടി-ഞമനേങ്ങാട് റോഡിൽ കോൺവെന്റിനു മുന്നിലെ റോഡിവിലെ കാനയിലാണ് വൈദ്യുതിക്കാലുള്ളത്. 29.50 ലക്ഷം ചെലവാക്കിയാണ് കാന നിർമാണം. ഇതിനുപുറമെ തൊഴിലുറപ്പ് ഫണ്ടും ഉപയോഗിച്ചിട്ടുണ്ട്.
പലഘട്ടങ്ങളിലായി 40 ലക്ഷത്തോളം രൂപ വിനിയോഗിച്ചിട്ടും തകര്‍ന്ന് കിടക്കുന്ന നായരങ്ങാടി -ഞമനേങ്ങാട് റോഡില്‍ കോൺവെന്റിനു സമീപമാണ് പുതിയ ഫണ്ടുപയോഗിച്ചുള്ള കാന നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

