ഉത്രാളിക്കാവ് പൂരം ഇന്ന്
text_fieldsഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് കുമരനെല്ലൂർ, വടക്കാഞ്ചേരി, എങ്കക്കാട് ദേശങ്ങൾ ഒരുക്കിയ കാഴ്ചപ്പന്തൽ
വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച ആഘോഷിക്കും. ഉത്സവ പ്രേമികളുടെ മനം ത്രസിപ്പിക്കുന്ന ഒട്ടേറെ ദൃശ്യചാരുത സമ്മാനിക്കുന്ന പൂരത്തിന് വിദേശികൾ ഉൾപ്പെടെ എത്തും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ചുക്കാൻപിടിക്കുന്നത്. ബഹുനില കാഴ്ചപ്പന്തലുകളും ആനച്ചമയ പ്രദർശനവും നാടൻ കലാരൂപങ്ങളും നൃത്തനൃത്ത്യങ്ങളും മാറ്റുരക്കുന്ന പൂരം വരവേൽക്കാൻ നാട് അണിഞ്ഞൊരുങ്ങി. കാഴ്ചക്കാരെ ഹരം കൊള്ളിക്കുന്ന മേളപ്പെരുക്കവും തലയെടുപ്പുള്ള ഗജവീരന്മാർ അണിനിരക്കുന്ന കുടമാറ്റവും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും ആസ്വദിച്ച് ആനന്ദനിർവൃതിയണയാൻ ഉത്രാളിക്കാവും പരിസരവും ജനനിബിഡമാകും.
വടക്കാഞ്ചേരി ദേശത്തിന്റെ കാഴ്ചപ്പന്തൽ ബോയ്സ് ഹൈസ്കൂളിന് സമീപവും എങ്കക്കാട് ദേശത്തിന്റേത് ക്ഷേത്രത്തിന്റെ വലതുവശത്തും കുമരനെല്ലൂർ ദേശത്തിന്റേത് ക്ഷേത്രത്തിന്റെ ഇടതു വശത്തും ഒരുങ്ങിക്കഴിഞ്ഞു. വടക്കാഞ്ചേരി ദേശത്തിന്റെ ആനച്ചമയ പ്രദർശനം ശിവക്ഷേത്ര പരിസരത്തും എങ്കക്കാട് ദേശത്തിന്റെ പ്രദർശനം ക്ഷേത്ര പരിസരത്തും കുമരനെല്ലൂർ ദേശത്തിന്റേത് കറുവണ്ണ ക്ഷേത്ര പരിസരത്തും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

