ഉപ്പുങ്ങൽ കോൾപടവ് കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ട് പുനരുദ്ധാരണം ആരംഭിച്ചു
text_fieldsപുന്നയൂർക്കുളം പഞ്ചായത്തിലെ ഉപ്പുങ്ങൽ കോൾപടവിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ആരംഭിച്ച ബണ്ട് പുനരുദ്ധാരണം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്യുന്നു
പുന്നയൂർക്കുളം: ഉപ്പുങ്ങൽ കോൾപടവിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ട് പുനരുദ്ധാരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ലീനസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു, പ്രേമ സിദ്ധാർഥൻ, പഞ്ചായത്ത് അംഗം എ. അബൂതാഹിർ, കയർ ഇൻസ്പെക്ടർ പ്രിയ, കയർ കോർപറേഷൻ ആലപ്പുഴ പ്രതിനിധി കെ.ജെ. വിഷ്ണു, ഉപ്പുങ്ങൽ കോൾപടവ് കമ്മിറ്റി പ്രസിഡന്റ് കോലത്തയിൽ അഷറഫ്, സെക്രട്ടറി ബിജു തുടങ്ങിയവർ പങ്കെടുത്തു. എം.ജി.എൻ.ആർ.ഇ.ജി.എസ് അസി. എൻജിനീയർ ബിജി സ്വാഗതം പറഞ്ഞു.

