തൃശൂർ റെയിൽവേ സ്റ്റേഷൻ ചരിത്രരേഖയാക്കി അർബൻ സ്കെച്ചേഴ്സ്
text_fieldsഅർബൻ സ്കെച്ചേഴ്സ്
തയാറാക്കിയ തൃശൂർ
റെയിൽവേ സ്റ്റേഷന്റെ
ചിത്രങ്ങൾ
തൃശൂർ: പുനർനിർമാണത്തിന് ഒരുങ്ങുന്ന തൃശൂർ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ ചരിത്രരേഖയാക്കി അർബൻ സ്കെച്ചേഴ്സ് തൃശൂർ കൂട്ടായ്മ.
പതിവ് പ്രതിവാര പടംവര ഇത്തവണ റെയിൽവേ സ്റ്റേഷനിലാണ് നടത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ നിലവിലെ കെട്ടിടത്തിന്റെ പുനർനിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം തൃശൂരിലെത്തിയ ഡിവിഷനൽ റെയിൽവേ മാനേജർ പറഞ്ഞതിനെത്തുടർന്നാണ് ഈ ആഴ്ചത്തെ പടംവര ഇവിടെയാക്കാൻ തീരുമാനിച്ചതെന്ന് അർബൻ സ്കെച്ചേഴ്സ് തൃശൂർ അഡ്മിൻ ടി. കൃഷ്ണകുമാർ പറഞ്ഞു. 30 കലാകാരന്മാരാണ് റെയിൽവേ സ്റ്റേഷന്റെ വിവിധ ദൃശ്യങ്ങൾ ചിത്രങ്ങളാക്കിയത്.

