കേന്ദ്രമന്ത്രി അശ്വിനികുമാർ ഒരുമനയൂർ പെരുമ്പുള്ളി പറമ്പ് കോളനി സന്ദർശിച്ചു
text_fieldsചാവക്കാട്: കേന്ദ്ര ഭക്ഷ്യപൊതുവിതരണ, വനം മന്ത്രി അശ്വിനികുമാർ ചൗബെ ഒരുമനയൂർ പെരുമ്പുള്ളി പറമ്പ് കോളനി സന്ദർശിച്ചു. കേന്ദ്ര പദ്ധതികളുടെ പ്രചാരണാർഥം എത്തിയതായിരുന്നു മന്ത്രി. കോളനിയിലെ വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾ മന്ത്രിക്ക് താമരപ്പൂവ് നൽകി സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, ടി.പി. സിന്ധുമോൾ, ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് എത്തിയ മന്ത്രി കോളനിയിലെ തൂമാത്ത് ബാലകൃഷ്ണന്റെ വീട്ടിൽനിന്ന് ഊണുകഴിച്ചാണ് മടങ്ങിയത്.

