കാരികുളത്ത് രണ്ട് യുവാക്കൾക്ക് കുത്തേറ്റു
text_fieldsആമ്പല്ലൂർ: വരന്തരപ്പിള്ളി കാരികുളത്ത് രണ്ട് യുവാക്കൾക്ക് കുത്തേറ്റു. മുരുക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ വീട്ടിൽ അനസ് (32), കുളത്തിത്തൊടി റഫീക്ക് (32) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിനിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദഫ് മുട്ട് നടക്കുന്നതിനിടയിലൂടെ യുവാക്കൾ കാർ കടത്തികൊണ്ട് പോകാൻ ശ്രമിച്ചതോടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് കാറിൽ വന്ന യുവാക്കളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

