പാലിയേക്കരയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsമിബിൻ, മനു ഗോഡ്വിൻ
ആമ്പല്ലൂർ: പാലിയേക്കര ടോൾപ്ലാസക്ക് സമീപം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃക്കാക്കര മഠത്തിപറമ്പ് സ്വദേശി കൂട്ടക്കൽ വീട്ടിൽ മിബിൻ, കണയന്നൂർ പൊന്നൂക്കര സ്വദേശി മാളിയേക്കർ വീട്ടിൽ മനു ഗോഡ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.25 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10.15ന് നടന്ന പൊലീസ് പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
മിബിൻ ചാലക്കുടി, എളമക്കര, കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, ലൈംഗിക അതിക്രമം, മയക്കുമരുന്ന് ഉപയോഗം, ലഹരിയിൽ പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങി എട്ട് കേസുകളിൽ പ്രതിയാണ്. മനു ഗോഡ്വിന്റെ പേരിൽ കളമശ്ശേരി, ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും ലഹരിയിൽ ജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങി അഞ്ച് കേസുകളുണ്ട്.

