Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ര​ക...

മാ​ര​ക മ​യ​ക്കു​മ​രു​ന്ന്​ എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
mdma thrissur 28-03
cancel
camera_alt

മയക്കുമരുന്നുമാ​യി പിടിയിലായ യുവാക്കളുമായി എ​ക്സൈ​സ് സം​ഘം

തൃ​ശൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ആ​ഡം​ബ​ര കാ​റി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ള​യം സ്വ​ദേ​ശി ആ​ൽ​ബി​ൻ (24), മു​ള​ങ്കു​ന്ന​ത്തു​കാ​വ് സ്വ​ദേ​ശി അ​ക്ഷ​യ് (23) എ​ന്നി​വ​രെ​യാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​ക്കാ​ൻ തൃ​ശൂ​രി​ൽ എ​ത്തി​ച്ച​താ​ണ് മ​യ​ക്കു​മ​രു​ന്നെ​ന്നും വി​പ​ണി​യി​ൽ അ​ഞ്ചു​ല​ക്ഷം വി​ല വ​രു​മെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. ര​ണ്ട് മി​ല്ലി ഗ്രാം ​വീ​ത​മു​ള്ള ചെ​റു​പൊ​തി​ക​ളാ​ക്കി പൊ​തി ഒ​ന്നി​ന് 5000 മു​ത​ൽ 7000 രൂ​പ​വ​രെ ഇൗ​ടാ​ക്കി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​ത്.

വി​ല​ങ്ങ​ൻ​കു​ന്ന്, പൂ​മ​ല, ചെ​പ്പാ​റ, ചി​മ്മി​നി, പീ​ച്ചി ഡാം ​തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന​വ​രെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 20 വ​ർ​ഷം വ​രെ ക​ഠി​ന​ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ഇ​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സ്പെ​ഷ​ൽ ഓ​ഫി​സ​ർ​മാ​രാ​യ എ. ​മു​ജീ​ബ് റ​ഹ്മാ​ൻ, ജെ​റി​ൻ, എ.​ബി. പ്ര​സാ​ദ്, ജോ​സ​ഫ്, കി​ഷോ​ർ കൃ​ഷ്ണ, രാ​ധാ​കൃ​ഷ്ണ​ൻ, സം​ഗീ​ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaThrissur News
News Summary - two youth arrested with mdma
Next Story