ബൈക്കിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsവടക്കാഞ്ചേരി: ബൈക്കിൽ കടത്തിയ രണ്ട് കിലോ കഞ്ചാവ് സഹിതം രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കൊട്ടിയം സ്വദേശി ഇജാവ മൻസിൽ സാജിദ് (20) വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ചെമ്പ്രങ്ങോട്ടിൽ ഗിജേഷ് (23) എന്നിവരെയാണ് വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. അശോക് കുമാറും സംഘവും പിടികൂടിയത്.
തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.
ചില്ലറ വിപണിയിൽ ഇതിന് രണ്ട് ലക്ഷം രൂപ വിലവരും. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. സുധീർ, പ്രിവൻറിവ് ഓഫിസർ കെ.സി. അനന്തൻ, ഗ്രേഡ് ഓഫിസർ കെ.വി. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ ഉസ്മാൻ, കിഷോർ കൃഷ്ണൻ, ബിബിൻ ഭാസ്കർ, സന്ദേശ്, കെ.എസ്. പ്രശോഭ്, ലിനോ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

