അളവിൽ കൃത്രിമമുണ്ടോ? പെട്രോൾ പമ്പുകളിൽ പരിശോധനക്ക് സംഘടന
text_fieldsതൃശൂർ: ചില പെട്രോൾ പമ്പുകളിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും അളവിൽ കൃത്രിമം നടക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാനും ജനങ്ങളെ ബോധ്യപ്പെടുത്താനും ടു വീലർ യൂസേഴ്സ് അസോസിയേഷൻ പരിശോധന നടത്തുന്നു.
പമ്പുകളിൽനിന്ന് ലഭിക്കുന്ന പെട്രോളിന്‍റെ അളവ് ഏത് സമയത്തും പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് നിയമം ഉണ്ടെങ്കിലും പരിശോധനക്ക് ഉപഭോക്താക്കൾ തയാറാകാറില്ല. നിയമം അനുവദിച്ച അളവ് പരിശോധനയാണ് അസോസിയേഷൻ നടത്തുന്നത്.
വ്യാഴാഴ്ച രാവിലെ 11ന് തൃശൂർ ടൗണിൽ പരിശോധന ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിവസങ്ങൾ ഇടവിട്ട് വിവിധ സ്ഥലങ്ങളിൽ പരിശോധിക്കും. യോഗത്തിൽ അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. കെ. മോഹൻദാസ്, സി.വി. രംഗനാഥൻ, കെ.കെ. ഷാജഹാൻ, ഇ.എ. മുരളി, കെ.സി. കാർത്തികേയൻ, ഗോപകുമാർ, ജോണി പുല്ലോക്കാരൻ, പി.എം. ഷാജി, സദാശിവൻ പട്ടിക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

