റോഡിലെ കുഴിയിൽ വീണ് വീട്ടമ്മക്കും മരുമകൾക്കും പരിക്ക്
text_fieldsതകർന്ന് ചെളിക്കുണ്ടായ അന്തിക്കാട് ഗവ. ആശുപത്രി റോഡ്
അന്തിക്കാട്: സർക്കാർ ആശുപത്രി റോഡിൽ വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയിൽ വീണ് മധ്യവയസ്കക്കും മരുമകൾക്കും പരിക്കേറ്റു. താന്ന്യം വാളമുക്ക് സ്വദേശി പുതിയവീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ റംലത്ത് (52), മരുമകൾ അംന നിസാർ (26) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. റംലത്തിനെ അന്തിക്കാട് സർക്കാർ ആശുപത്രിയിൽ കാണിക്കാൻ ഇരുചക്ര വാഹനത്തിൽ അംന കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. എതിരെ വാഹനം വന്നതോടെ കാലു കുത്തിയ ഇവർ ചെളിക്കുണ്ടിലേക്ക് വീഴുകയായിരുന്നു.
അന്തിക്കാട് ആശുപത്രിയിൽ എത്തിച്ച റംലത്തിനെ വിശദ പരിശോധനക്ക് വിധേയമാക്കി. റോഡ് തകർന്നു ചെളിക്കുണ്ടായതോടെ സ്കൂൾ വിദ്യാർഥികളും മറ്റും ഇത്തരത്തിൽ കുഴിയിൽ വീണ് പരിക്കേറ്റതായി സമീപവാസികൾ പറയുന്നു.

