Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനി​ര​വ​ധി...

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ല്‍
cancel
camera_alt

ആ​ളൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ ഗി​രീ​ഷ്, ജ​യ​ന്‍ എ​ന്നി​വ​ര്‍

ആ​ളൂ​ര്‍: മാ​ള​യി​ലും ആ​ളൂ​രും ​ഗു​ണ്ട വി​ള​യാ​ട്ടം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. തി​രു​ത്തി​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ത​ച്ച​നാ​ട​ന്‍ ജ​യ​ന്‍ (31), ത​ച്ച​നാ​ട​ന്‍ ഗി​രീ​ഷ് (50) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി. ബാ​ബു കെ. ​തോ​മ​സി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ബി. സി​ബി​നും സം​ഘ​വും അ​റ​സ്റ്റ്​ ചെ​യ്ത​ത്.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ഹൈ​വേ കൊ​ള്ള അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജ​യ​നും സം​ഘ​വും തി​ങ്ക​ളാ​ഴ്ച കു​ഴി​ക്കാ​ട്ടു​ശ്ശേ​രി​യി​ലെ ബാ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി വീ​ശി​യും കു​പ്പി​ക​ള്‍ ഉ​ട​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​ട​ങ്ങു​മ്പോ​ള്‍ മാ​ള ആ​ന​പ്പാ​റ​യി​ലെ ഒ​രു വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ചെ​ത്തി. എ​ന്നാ​ല്‍, വീ​ട്ടി​ല്‍ സ്ത്രീ​ക​ള്‍ മാ​ത്രം ഉ​ള്ള​തി​നാ​ല്‍ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല. ഇ​തി​ല്‍ ക്ഷു​ഭി​ത​രാ​യ സം​ഘം ക​സേ​ര​ക​ള്‍ ച​വി​ട്ടി​പ്പൊ​ളി​ച്ചു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ സി.​പി.​എം ആ​ന​പ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കും പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ജ​യ​‍െൻറ സു​ഹൃ​ത്താ​യ ഗി​രീ​ഷി​നെ​തി​രെ​യും വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്ദ്, എം.​എ​സ്. പ്ര​ദീ​പ്, എം.​സി. ര​വി, എ.​എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ്​​റ​ഫ്, ടി.​ആ​ര്‍. ബാ​ബു, ര​മേ​ഷ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഇ.​എ​സ്. ജീ​വ​ന്‍, വി​കാ​സ്, സോ​ണി സേ​വ്യ​ര്‍ എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptCrime Newsgoons
News Summary - two people accused in many theft cases arrested
Next Story