14 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വീടിനകത്ത് സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി രണ്ടീപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ കണ്ണോത്ത് വീട്ടിൽ അജിത്ത് (29), സി.വി സെൻററിന് കിഴക്ക് മുല്ലക്കര വീട്ടിൽ പാക്കരൻ എന്ന അരുൺ (24) എന്നിവരെയാണ് എസ്.ഐ കെ.എസ്. സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്.
കിടപ്പുമുറിയിൽ കട്ടിലിനിടയിൽ ചാക്കിൽ ഏഴ് വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി തീരദേശത്ത് വിൽപന നടത്താൻ ശ്രമിക്കുന്നതിനിെടയാണ് പൊലീസ് പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ച എടത്തിരുത്തി സ്വദേശി കുഞ്ഞാണ്ടി എന്ന സനിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് സംഘം കടന്നിരുന്നു.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐമാരായ സി.കെ. ഷാജു, അബ്ദുൽ സത്താർ, ജലീൽ മാരാത്ത്, സീനിയർ സി.പി.ഒ അഭിലാഷ്, സി.പി.ഒമാരായ ജോജോ തറയപുറത്ത്, പി.ജെ. ജോജോ, രാഹുൽ രാജ്, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

