ചന്ദനം കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ
text_fieldsവെള്ളിക്കുളങ്ങര: ഫോറസ്റ്റ് റേഞ്ചിലെ മറ്റത്തൂര്‍ വനത്തില്‍നിന്ന് ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം സ്വദേശികളായ ജയരാമന് (37), തങ്കരാജന് (32) എന്നിവരെയാണ് ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാര്‍, വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസര്‍ എ. വിജിന്‍ദേവ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍നിന്ന് ചന്ദനം മുറിക്കാനുപയോഗിച്ച വെട്ടുകത്തി, വാള്, ചെത്തിമിനുക്കിയ ചന്ദനകാതല്‍ എന്നിവ കണ്ടെടുത്തു. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള ചന്ദനമാഫിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് വനപാലകര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു.
ഡെപ്യൂട്ടി റേഞ്ചര്‍ ജി. വിശ്വനാഥന്, സെക്ഷന്‍ ഓഫിസര്‍ കെ.എ. ബാലന്, ബി.എഫ്.ഒമാരായ കെ.വി. ഗിരീഷ്, എം.ജെ. ലിജോ, കെ.എസ്. സന്തോഷ്, എം.സി. ഷനിത, കെ.ജെ. ജിന്‍ഷ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

