മദ്യലഹരിയിൽ യുവാക്കളെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsപ്രതികൾ
ആമ്പല്ലൂർ: ആമ്പല്ലൂരിൽ ബാറിൽ ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തിൽ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ കേസുകളിൽ പ്രതികളായ കല്ലൂർ കോട്ടായി സ്വദേശി ചിങ്ങിനിക്കാടൻ ഡെന്നീസ്, കല്ലൂർ പാലക്കപറമ്പ് സ്വദേശി കോന്നത്ത് പറമ്പിൽ രജീഷ് എന്നിവരാണ് അറസ്റ്റിലായത്.
അമ്പല്ലൂർ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് അഭിരാം, കല്ലൂർ സ്വദേശി മണപ്പെട്ടി നിധിൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, മോഷണം, ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഡെന്നീസ്. പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, പേരാമംഗലം, വിയ്യൂർ സ്റ്റേഷനുകളിൽ കേസുണ്ട്. പുതുക്കാട് ഇൻസ്പെക്ടർ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

