വാഹനങ്ങളിൽനിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ
text_fieldsആമ്പല്ലൂര്‍: ദേശീയപാതയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ നാറാണത്ത് പ്രവീണ്‍ (19), തളിക്കുളം ഇടശ്ശേരി ചെമ്പനാടന്‍ ആദര്‍ശ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും അഞ്ച് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ 30ന് പുലര്‍ച്ച പാലിയേക്കരയിലെ പെട്രോള്‍ പമ്പിെൻറ ഓഫിസില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. തൊട്ടടുത്ത പമ്പിലെ നിരീക്ഷണ കാമറയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
ഇവര്‍ വന്ന ബൈക്ക് തിരിച്ചറിഞ്ഞ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. സംഘത്തില്‍ വേറെയും പ്രതികളുണ്ടെന്നും ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന് പറഞ്ഞു.

