Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിൽ കാർ തടഞ്ഞ്...

ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ
cancel
Listen to this Article

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ പീ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര സ്വ​ദേ​ശി കി​ഴ​ക്കേ​തി​ൽ അ​പ്പു എ​ന്ന രാ​ഹു​ൽ (24), മു​ള​യം​വ​ല​ക്കാ​വ് സ്വ​ദേ​ശി ആ​ന​ക്കോ​ട്ടി​ൽ അ​ജി​ത്ത് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ണി​യ​മ്പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ്ര​തി​ക​ൾ കു​ര​ങ്ങ​ൻ​പാ​റ​യി​ൽ ഉ​ണ്ടെ​ന്ന് പീ​ച്ചി സി.​ഐ എ​സ്. ഷു​ക്കൂ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പീ​ച്ചി പൊ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പീ​ച്ചി, മ​ണ്ണു​ത്തി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ര​ണ്ടു​പേ​രും.

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി രാ​ഹു​ൽ, 2020ൽ ​ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​ളെ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലും 2021ൽ ​തെ​ക്കും​പാ​ട​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. ര​ണ്ടി​ലും കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

കൂ​ടാ​തെ മൂ​ന്ന് ക​ഞ്ചാ​വ് കേ​സി​ലും പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് ഓ​ഫി​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ൾ. വ​ല​ക്കാ​വ് സ്വ​ദേ​ശി അ​ജി​ത്ത് വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണ്. പീ​ച്ചി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജെ. ​ജ​മേ​ഷ്, ഹ​രി, സി.​പി.​ഒ​മാ​രാ​യ അ​നി​ൽ, സ​ജീ​ഷ്, സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ, സു​നീ​ത്, ഹോം ​ഗാ​ർ​ഡ് ഷാ​ജു എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayTwo arrested
News Summary - Two arrested for blocking a car on National Highway
Next Story