Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെക്ടറൽ...

സെക്ടറൽ മജിസ്ട്രേറ്റിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
സെക്ടറൽ മജിസ്ട്രേറ്റിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel

ക​യ്പ​മം​ഗ​ലം: സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​യ്പ​മം​ഗ​ലം പ​ന്ത്ര​ണ്ട് സ്വ​ദേ​ശി ചാ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ വി​പി​ൻ (34), ക​യ്പ​മം​ഗ​ലം അ​റ​വു​ശാ​ല സ്വ​ദേ​ശി നെ​ല്ലി​ക്ക​ത്ത​റ ഷി​വാ​സ് (24) എ​ന്നി​വ​രെ​യാ​ണ് ക​യ്പ​മം​ഗ​ലം എ​സ്.​ഐ കെ.​ജെ. ജി​നേ​ഷും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ മൂ​ന്നു​പീ​ടി​ക​യി​ൽ വെ​ച്ചാ​ണ് ക​യ്പ​മം​ഗ​ലം സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി വേ​ര​ൻ​ക​ട​വ​ത്ത് മാ​ഹി​റി​നെ (27) നാ​ലം​ഗ സം​ഘം മ​ർ​ദി​ച്ച​ത്. മൂ​ന്നു​പീ​ടി​ക കി​ഴ​ക്ക് ഗു​ഡ്​​ല​ക്ക് ഫ്ലാ​റ്റി​ന​ടു​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത​തി​ന് സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് പ്ര​തി​ക​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ണ്ട്. അ​ഡീ​ഷ​ന​ൽ എ​സ്.​ഐ റോ​യ്, പൊ​ലീ​സു​കാ​രാ​യ വി​പി​ൻ​ദാ​സ്, ഹ​ബീ​ബ് എ​ന്നി​വ​രും പൊ​ലീ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sectoral magistrate
News Summary - Two arrested for assaulting sectoral magistrate
Next Story