ഇരട്ട സഹോദരങ്ങളായ എസ്.ഐമാർ തമ്മിൽ കൈയാങ്കളി; രണ്ടുപേർക്കും സസ്പെൻഷൻ
text_fieldsപഴയന്നൂർ: ചപ്പുചവർ ഇട്ടതിനെചൊല്ലി ഏറ്റുമുട്ടിയ ഇരട്ട സഹോദരങ്ങളായ എസ്.ഐമാർക്ക് സസ്പെൻഷൻ. പഴയന്നൂർ സ്റ്റേഷനിലെ എസ്.ഐ പ്രദീപ്കുമാറും വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ദിലീപ് കുമാറും തമ്മിലാണ് വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതിനെചൊല്ലി പരസ്പരം പോരടിച്ചത്. പ്രദീപിന്റെ കൈക്ക് ചെറിയ പരിക്കുണ്ട്.
ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരാതിയിൽ ചേലക്കര പൊലീസ് കേസെടുത്തു. സഹോദരന്മാർ തമ്മിൽ വഴിയുടെ കാര്യത്തിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇവരുടെ വഴക്കും കൈയാങ്കളിയും പുറത്തുവന്നതിനെ തുടർന്നാണ് ഉന്നത പൊലീസ് അധികൃതർ നടപടി സ്വീകരിച്ചത്. കൂടുതൽ വകുപ്പുതല അന്വേഷണത്തിനും നടപടിക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

