Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃത്തല്ലൂരിൽ വീടിന്‍റെ...

തൃത്തല്ലൂരിൽ വീടിന്‍റെ വാതിൽ പൊളിച്ച് സ്വർണം കവർന്നു

text_fields
bookmark_border
തൃത്തല്ലൂരിൽ വീടിന്‍റെ വാതിൽ പൊളിച്ച് സ്വർണം കവർന്നു
cancel
camera_alt

തൃത്തല്ലൂർ മഞ്ഞിപറമ്പിൽ ഉദയകുമാറി​െൻറ വീടി​െൻറ വാതിൽ പൂട്ട് തകർത്ത നിലയിൽ

വാടാനപ്പള്ളി: തൃത്തല്ലൂരിൽ അടച്ചിട്ട വീടി​െൻറ പൂട്ട് തകർത്ത് കയറിയ മോഷ്​ടാവ് സ്വർണാഭരണം കവർന്നു. ദേശീയപാതക്ക് സമീപമുള്ള മഞ്ഞിപറമ്പിൽ വീട്ടിൽ ഗംഗാധര​െൻറ മകൻ ഉദയകുമാറി​െൻറ വീട്ടിലാണ് മോഷണം. കുടുംബം ജോലിസംബന്ധമായി എട്ട് മാസമായി പുണെയിലാണ്.

അടച്ചിട്ട ഗേറ്റ്​ ചാടിക്കടന്ന മോഷ്​ടാവ് റൂമി​െൻറ പൂട്ട്​ തകർത്ത് അലമാരയിലെ സാരിക്കിടയിൽ സൂക്ഷിച്ച കൈചെയിൻ ആണ് കവർന്നത്.കണ്ടെയ്ൻമെൻറ് സോൺ കാരണം റോഡ് അടച്ചിരുന്നതിനാൽ പ്രദേശത്തെ ചിലർ വാഹനങ്ങൾ ഈ വീടി​െൻറ മുറ്റത്ത് പാർക്ക് ചെയ്തിരുന്നു. ഇങ്ങനെ പാർക്ക്​ ചെയ്​ത ബൈക്ക്, ഗുഡ്​സ്​ ഓട്ടോ, ഓട്ടോ എന്നിവയിൽ വെച്ച താക്കോലും മോഷ്​ടാവ് കൊണ്ടുപോയി. വീട്ടിലെ സി.സി ടി.വി കാമറകൾ തിരിച്ചുവെച്ച നിലയിലാണ്. വീട്​ കാവൽക്കാരനാണ്​ മോഷണം നടന്നതായി ആദ്യം കണ്ടത്​.

രാതി 7.30 വരെ സി.സി ടി.വി കാമറയുടെ രംഗം ഉടമ പുണെയിൽനിന്ന് കണ്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് എത്തി സി.സി ടി.വി കാമറ പരിശോധിച്ചു. സി.ഐ ബിജോയ്, എസ്.ഐ ജിനേഷ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്​ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsTrithalloorTheft Case
Next Story