Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക് ഷോപ്പിനുള്ളിൽ മദ്യവിൽപന; യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ത​പ​ൻ

തൃപ്രയാർ: വർക്ക്ഷോപ്പിൽ മദ്യ വിൽപന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. വലപ്പാട് വട്ടപ്പരത്തി കണക്കാട് തപൻ (32) ആണ് തൃപ്രയാർ എക്സൈസിന്റെ പിടിയിലായത്. ഇയാൾ മുമ്പ് സ്പിരിറ്റ് കേസിൽ പിടിയിലായിട്ടുണ്ട്. വട്ടപ്പരത്തിയിൽ ഇയാൾ നടത്തുന്ന ടൂ വീലർ വർക്ക് ഷോപ്പിൽനിന്നാണ് 20 ലിറ്റർ വിദേശമദ്യം പിടികൂടിയത്.

വർക്ക് ഷോപ്പിലെ സ്കൂട്ടറിൽ നിന്നും അകത്തുനിന്നുമായാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റിവ് ഓഫിസർ കെ.ആർ. ഹരിദാസ്, കെ.ബി. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയ്സൺ പി. ദേവസി, രതീഷ് കുമാർ, വിനോദ്, പി.എ. ബിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sale of alcohol within the workshop-young man is under arrest
Next Story