Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_right...

മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് അ​ട​ച്ചു; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി

text_fields
bookmark_border
മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് അ​ട​ച്ചു; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി
cancel
camera_alt

തൃ​പ്ര​യാ​ർ ക്ഷേ​ത്രം റോ​ഡി​ലെ ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണം ന​ട​ക്കു​ന്നു

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ മി​ന്ന​ൽ വേ​ഗ​ത്തി​ൽ റോ​ഡ് അ​ട​ച്ച​ത് ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ൻ ഇ​രു​ട്ട​ടി​യാ​യി. തൃ​പ്ര​യാ​ർ ക്ഷേ​ത്രം റോ​ഡ് ആ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10നു​ശേ​ഷം അ​ട​ച്ച​ത്. ക്ഷേ​ത്രം റോ​ഡി​ൽ ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ൽ​പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡ് അ​ട​ച്ച​ത്.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള റോ​ഡ് അ​ട​ക്ക​ലി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ൻ ന​ഷ്ട​മാ​യി. ഹോ​ട്ട​ലു​ക​ൾ കൂ​ടാ​തെ ബേ​ക്ക​റി, ശീ​ത​ള​പാ​നീ​യ ക​ട​ക​ൾ, എ​ൽ.​ഐ.​സി ഓ​ഫി​സ്, ബാ​ങ്കു​ക​ൾ, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു കൂ​ടി​യാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്. ര​ണ്ടു ദി​വ​സം കൂ​ടി നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തേ സ്ഥി​തി ത​ന്നെ​യാ​വും തു​ട​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningThrissur NewsRoad
News Summary - Road was closed without warning
Next Story