എം.കെ. അബ്ദുല്ല ഹാജിക്ക് നാടിെൻറ വിട
text_fieldsപ്രമുഖ വ്യവസായിയും എം.കെ ഗ്രൂപ് സ്ഥാപക ചെയർമാനുമായ എം.കെ. അബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാട്ടികയിൽ എത്തിയപ്പോൾ. അബ്ദുല്ല ഹാജിയുടെ മക്കളായ എം.എ. ആസിഫ്, എം.എ. ഷാനവാസ്, സഹോദര പുത്രൻ എം.എ. യൂസുഫലി എന്നിവർ സമീപം
തൃപ്രയാർ: പ്രമുഖ വ്യവസായിയും എം.കെ ഗ്രൂപ് സ്ഥാപക ചെയർമാനുമായ എം.കെ. അബ്ദുല്ല ഹാജിയുടെ ഖബറടക്കം നിരവധി പേരുടെ സാന്നിധ്യത്തിൽ നാട്ടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. നാട്ടികയിലെ വസതിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് മകൻ എം.എ. ആസിഫും നാട്ടിക ജുമാ മസ്ജിദിൽ നടന്ന നമസ്കാരത്തിന് സഹോദര പുത്രൻ എം.എ. യൂസുഫലിയും നേതൃത്വം നൽകി.
റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ ടി.പി. മുകുന്ദൻ, ഇ.ടി. ടൈസൺ, എൻ.കെ. അക്ബർ, ടി.ജെ. സനീഷ് കുമാർ, മുരളി പെരുനെല്ലി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ, സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാല കൃഷ്ണൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാർ, വ്യവസായികളായ കല്യാണ രാമൻ, ബാബു മൂപ്പൻ, തൃശൂർ ജില്ല പൊലീസ് സൂപ്രണ്ട് പി.കെ. പൂങ്കുഴലി എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എം.എൽ.എ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ. മാണി, വ്യവസായികളായ ഗൾഫാർ മുഹമ്മദാലി, ആസാദ് മൂപ്പൻ, പി.കെ. അഹമ്മദ് ഉൾപ്പെടെയുള്ളവർ നിര്യാണത്തിൽ അനുശോചിച്ചു.
ഗവർണർ അനുശോചിച്ചു
തൃപ്രയാർ: എം.കെ. അബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. നാട്ടികയിലെ വസതിയിലെത്തിയ ഗവർണർ അബ്ദുല്ല ഹാജിയുടെ മക്കൾ, സഹോദര പുത്രൻ എം.എ. യൂസുഫലി എന്നിവരെ അനുശോചനം അറിയിച്ചു. തുടർന്ന് നാട്ടിക ജുമാ മസ്ജിദിലെത്തിയ ഗവർണർ അബ്ദുല്ല ഹാജിയുടെ ഖബറിടം സന്ദർശിച്ചു.