Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2022 5:12 AM GMT Updated On
date_range 26 Aug 2022 5:12 AM GMTരാത്രി വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldscamera_alt
നാട്ടികയിൽ തകർന്ന കുട്ടമംഗലത്ത് നാരായണന്‍റെ വീട്
തൃപ്രയാർ: വീട്ടുകാർ ഉറങ്ങുന്നതിനിടെ രാത്രി വീട് തകർന്നുവീണു. ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടിക 13ാം വാർഡിൽ കെ.വി. പീതാംബരൻ റോഡിൽ താമസിക്കുന്ന കുട്ടമംഗലത്തുവീട്ടിൽ നാരായൺ (60), ഭാര്യ സരോജ (51), മകൻ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ വിദ്യാർഥി ആദർശ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. കട്ടിലിൽ കിടക്കുകയായിരുന്ന നാരായണന്‍റെ തലയിലേക്ക് ഓട് പൊട്ടിവീണു. അപകടം മനസ്സിലാക്കിയ നാരായണൻ ഭാര്യയെയും മകനെയും വിളിച്ചുണർത്തി ഉടൻ പുറത്തിറങ്ങി. അതിന് പിന്നാലെ ഓരോ ഭാഗങ്ങൾ തകർന്നു വീണുകൊണ്ടിരുന്നു. ഓടിട്ട പഴയ വീടാണ്. നാരായണൻ തൃപ്രയാറിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.
Next Story