Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightഎ​ട​മു​ട്ടം...

എ​ട​മു​ട്ടം അ​ടി​പ്പാ​ത; ആ​വ​ശ്യ​മു​ന്ന​യി​ക്കാ​ൻ വൈ​കി​യെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി

text_fields
bookmark_border
edamuttom underpass
cancel
camera_alt

എ​ട​മു​ട്ടം അ​ടി​പ്പാ​ത സ​മ​ര ക​ൺ​വെ​ൻ​ഷ​ൻ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ൽ എ​ട​മു​ട്ട​ത്ത് അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി. അ​ന്ന​ത്തെ യോ​ഗം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​വ​ർ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

എ​ട​മു​ട്ട​ത്ത് അ​ടി​പ്പാ​ത​ക്ക് അ​വ​സ​ര​മി​ല്ലെ​ന്നാ​ണ് അ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഒ​രു​മി​ച്ച് നി​ന്ന് സ​മ​ര​ങ്ങ​ളി​ലൂ​ടെ അ​ടി​പ്പാ​ത നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​മെ​ന്നും എം.​പി പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത 66 എ​ട​മു​ട്ട​ത്ത് അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ശ്രേ​യ​സ് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മ​ജ്ജു​ള അ​രു​ണ​ൻ, വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി.​ആ​ർ. ജി​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ ഷെ​രീ​ഫ്, ഫാ​ത്തി​മ സ​ലീം, ഷൈ​ൻ നെ​ടി​യി​രി​പ്പി​ൽ എ​ന്നി​വ​രും വ​സ​ന്ത വേ​ലാ​യു​ധ​ൻ, അ​നി​ത തൃ​തീ​പ് കു​മാ​ർ, ഫാ​ത്തി​മ അ​ഷ​റ​ഫ്, ജി​തേ​ഷ് കാ​ര​യി​ൽ, എം.​എം. ഇ​ഖ്ബാ​ൽ, അ​ബൂ​ബ​ക്ക​ർ മു​ത്തൂ​സ്, ഷാ​ജു, ഹ​മീ​ദ് പ​ള്ളി തോ​ട്ടു​ങ്ങ​ൽ, ഇ.​ആ​ർ.​രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വ്യാ​പാ​രി​ക​ൾ ക​ൺ​വെ​ൻ​ഷ​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഉ​ച്ച​ക്കു​ശേ​ഷം ക​ട​ക​ള​ട​ച്ച് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.

നാ​ട്ടി​ക അ​ടി​പ്പാ​ത: ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കും കേ​ന്ദ്ര മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി

തൃ​പ്ര​യാ​ർ: നാ​ട്ടി​ക അ​ടി​പ്പാ​ത ജ​ന​കീ​യ സ​മ​ര സ​മി​തി ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര പൊ​തു​ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ, ​േപ്രാ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ അ​സ്തു​ൽ ശ​ർ​മ എ​ന്നി​വ​ർ​ക്ക് എം.​പി ക​ത്ത് ന​ൽ​കി.

നാ​ട്ടി​ക അ​ടി​പ്പാ​ത​ക്കാ​യി ഏ​ത​റ്റം വ​രെ പോ​കു​മെ​ന്നും അ​ടി​പ്പാ​ത സ​മ​ര സ​മി​തി​യോ​ടൊ​പ്പം ഒ​രേ മ​ന​സ്സോ​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ സ​മ​ര​സ​മി​തി​ക്ക് എം.​പി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

നാ​ട്ടി​ക​യി​ലെ കോ​ള​ജു​ക​ൾ, പോ​ളി​ടെ​ക്നി​ക്, ഹൈ​സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ടു​ത്തു​പ​റ​ഞ്ഞ് അ​ടി​പ്പാ​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsEdamattom Underpass
News Summary - Edamuttom underpass-TN Prathapan MP
Next Story