വിവാഹ സംഘത്തിന്റെ ബസിൽ കാറിടിച്ച് മറിഞ്ഞു: വൻ ദുരന്തം ഒഴിവായി
text_fieldsതൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ബൈപ്പാസിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏതാനും പേർക്ക് നിസാര പരിക്കേറ്റു. ആനവിഴുങ്ങിക്കു സമീപം വ്യാഴാഴ്ച 5.15 ഓടെയാണ് അപകടം ഉണ്ടായത്.
മഞ്ചേരിയിൽ വിവാഹം കഴിഞ്ഞ് വരന്റെ നാടായ കയ്പ്പമംഗലം കുരിക്കുഴിയിലേക്ക് തിരിച്ചുവരികയായിരുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. ആനവിഴുങ്ങി ബൈപാസിൽനിന്ന് സർവിസ് റോഡിലേക്ക് കയറുന്നതിനിടയിൽ മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ മറി കടക്കാൻ കാർ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
ബസിന്റെ മുൻവശത്ത് ഇടിച്ച കാർ സമീപത്തെ പറമ്പിലേക്ക് മലക്കംമറിഞ്ഞു. നിയന്ത്രണംവിട്ട ബസ് റോഡരികിലുള്ള വീടിനു മുന്നിലിടിച്ച് തകർന്നു. വീടിന്റെ മുൻ വശം പാടെ തകർന്നു. ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്കു താമസിക്കുന്ന വീടായിരുന്നു. അവരെല്ലാം ജോലിക്കു പോയതിനാൽ വൻ ദുരന്തം ഒഴിവായി.
കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ദേശീയപാതയിൽ വടക്കുഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ സർവിസ് റോഡിലേക്ക് കയറുന്ന സ്ഥലമായതിനാൽ ഇതു സംബന്ധിച്ച സിഗ്നലുകളൊന്നും ഇവിടെ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് സാധ്യതയേറിയതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

