ട്രിപ്ൾ ലോക്ഡൗൺ: ജില്ല അടച്ചു
text_fieldsട്രിപ്ൾ ലോക്ഡൗണിെൻറ ഭാഗമായി തൃശൂർ നഗരത്തിൽ കിഴക്കുംപാട്ടുകരയിൽ ഇടറോഡ് പൊലീസ് അടക്കുന്നു
തൃശൂർ: ജില്ലയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നു. ട്രിപ്ൾ ലോക് ഡൗണിെൻറ ഭാഗമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമടക്കം ഇടറോഡുകളടക്കമുള്ളവ അടക്കുന്ന നടപടികൾ പൊലീസ് ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചു.
തൃശൂർ നഗരത്തിൽ തെരുവുകളിൽ കഴിഞ്ഞിരുന്നവരെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റി. കർശന നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിരീക്ഷണത്തിന് ഡ്രോണും ജിയോഫെൻസിങ് അടക്കമുള്ള സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
ജില്ലയിൽ മുവ്വായിരത്തിലധികം പൊലീസുകാരെയാണ് ട്രിപ്ൾ ലോക്ഡൗൺ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും പ്രേരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

