ചാവക്കാട്-ചേറ്റുവ ദേശീയപാത; അറുതിയില്ലാതെ ദുരിതം
text_fieldsചാവക്കാട്: ചാവക്കാട് മുതല്‍ വില്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദേശീയപാതയിലെ യാത്ര ദുരിതപൂർണം. ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡില്‍ രൂപപ്പെട്ട കുഴികള്‍ വെള്ളം നിറഞ്ഞാല്‍ കാണാന്‍ കഴിയാതെ നിരവധി ബൈക്ക് യാത്രികര്‍ ദിനേനെ അപകടത്തില്‍ പെടുന്നു.
മഴ പെയ്താല്‍ ചളിക്കുണ്ടായും വേനലായാല്‍ പൊടിശല്യവും കൊണ്ട് ജനം ബിദ്ധിമുട്ടുകയാണ്. രണ്ടു കിലോമീറ്ററിനുള്ളില്‍ രണ്ടു ഹയര്‍സെക്കൻഡറി സ്കൂളുകളിലായി നാലായിരത്തോളം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. ഇടക്കിടെ ഹൈവേ അധികൃതര്‍ പാറപ്പൊടിയിട്ടു കുഴി അടക്കുന്നത് മൂലമാണ് റോഡിൽ ചളിക്കുണ്ടും പൊടി ശല്യവും രൂക്ഷമാവുന്നത്.
റോഡരികിലെ വ്യാപാരസ്ഥാപനങ്ങളില്‍ പൊടികയറി കച്ചവടം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കാല്‍നടക്കാര്‍ക്ക് വാഹനങ്ങള്‍ പോകുമ്പോഴുള്ള ചളി അഭിഷേകം നിത്യസംഭവമാണ്. ഇതിനിടെ സ്വകാര്യ ബസുകളുടെ മതസര ഓട്ടവും ഗതാഗത തടസ്സങ്ങളും നാട്ടുകാരെ ദുരിതത്തിലാക്കുന്നു.
മണത്തലയില്‍ നിന്ന് ബ്ലാങ്ങാട് വഴി വില്യംസില്‍ വന്നുചേരുന്ന പുതിയ ദേശീയപാത റോഡ് നിർമാണത്തിലാണ്. പുതിയ ദേശീയപാത നിലവിൽ വരുന്നതോടെ ചാവക്കാട് മുതൽ വില്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറും. അതിനാൽ പൂർണമായ രീതിയിൽ അറ്റകുറ്റപ്പണികളോ നിർമാണമോ നടത്താൻ ദേശീയപാത അധികൃതർ തയാറാകുന്നില്ല.
റോഡ് സംസ്ഥാനത്തിന്റെ പരിധിയിൽ പെട്ടതല്ല എന്ന് പറഞ്ഞ് പി.ഡബ്ല്യു.ഡിയും ജനപ്രതിനിധികളും കൈയൊഴിയുകയാണ്. രണ്ടു വർഷം മുമ്പ് ജനരോഷം ശക്തമായപ്പോൾ ഒരു മാസം റോഡ് അടച്ചിട്ട് കോടികൾ ചെലവഴിച്ച് ടൈൽ വിരിക്കുകയും പാച്ച് റിപ്പയറിങ് നടത്തുകയും ചെയ്തിരുന്നു. ഒന്നും രണ്ടും മീറ്റർ ഇടവിട്ടും റോഡിന്റെ നടുവിലും വശങ്ങളിലുമായി ടൈൽ വിരിക്കലും ടാറിങും ഇടകലർന്നാണ് അന്ന് പണി പൂർത്തീകരിച്ചത്. എന്നാൽ ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡ് ആഴ്ചകൾക്കകം തന്നെ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

