അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കൽ: കേസിൽ അതിരപ്പിള്ളി പഞ്ചായത്ത് കക്ഷിചേരും
text_fieldsഅതിരപ്പിള്ളി: അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കുന്നതിനെതിരെയുള്ള കേസിൽ അതിരപ്പിള്ളി പഞ്ചായത്ത് കക്ഷി ചേരും. അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കാനായി അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗമാണ് തീരുമാനമെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് തിങ്കളാഴ്ച വൈകീട്ട് അരൂർമുഴി സെന്ററിൽ സർവകക്ഷി പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. റിജേഷ്, സി.സി. കൃഷ്ണൻ, കെ.എം. ജയചന്ദ്രൻ, സനീഷ ഷെമി, മനുപോൾ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എസ്. സതീഷ് കുമാർ (സി.പി.എം), കെ.കെ. ശ്യാമളൻ (സി.പി.ഐ), ജോമോൻ കാവുങ്കൽ (കോൺഗ്രസ്), ഉണ്ണി കെ. പാർഥൻ (ബി.ജെ.പി) എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

