ഗതാഗതക്കുരുക്കിൽ വലഞ്ഞ് നാലമ്പല തീർഥാടകർ
text_fieldsമാള പോസ്റ്റ് ഓഫിസ് റോഡിൽ വാഹനങ്ങൾ കുരുങ്ങികിടക്കുന്നു
മാള: ഗതാഗതക്കുരുക്കിൽ വലഞ്ഞ് നാലമ്പല തീർഥാടന വാഹനങ്ങൾ. മാള പോസ്റ്റ് ഓഫിസ് റോഡിലാണ് ടൂറിസ്റ്റ് ബസുകൾ കുരുങ്ങുന്നത്. ഒരുബസിന് പോകാൻ കഴിയുന്ന വഴിയിലൂടെ ഇരുഭാഗത്തുനിന്നും ബസുകൾ വരുന്നതാണ് കുരുക്കിന് കാരണം. പിന്തുടർന്ന് വരുന്ന മറ്റ് വാഹനങ്ങളും കുരുക്കില്‍ കുടുങ്ങുന്നുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുമായി ആംബുലൻസ് കടന്നുപോകുന്ന റോഡാണിത്.
ഇവിടെ നേരത്തേ വൺവേ നിലനിന്നിരുന്നു. ഇപ്പോൾ വൺവേ സംവിധാനം പാലിക്കപ്പെടുന്നില്ല. മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽനിന്ന് എല്ലാ ബസുകളും ഇതുവഴിയാണ് വരുന്നത്. അതേസമയം, ബസ് സ്റ്റാൻഡിലേക്ക് പോകേണ്ട വാഹനങ്ങൾ മാള എ.എം. അലി മാസ്റ്റർ ലിങ്ക് റോഡ് വഴിയാണ് പോകേണ്ടത്. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽനിന്ന് എ.എം. അലി മാസ്റ്റർ ലിങ്ക് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴി തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്ന കാരണം.

