Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കാലം; ഇടവേളക്ക്...

ഓണക്കാലം; ഇടവേളക്ക് ശേഷം കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറുന്നു

text_fields
bookmark_border
ഓണക്കാലം; ഇടവേളക്ക് ശേഷം കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറുന്നു
cancel
camera_alt

കു​ന്നം​കു​ള​ത്ത് ന​ട​ന്ന ഓ​ണ​ത്ത​ല്ല് (ഫ​യ​ൽ ചി​ത്രം)

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തി​ന്റെ പ​ഴ​മ​യും പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ‘ഓ​ണ​ത്ത​ല്ല്’ ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും എ​ത്തു​ന്ന​തോ​ടെ ആ​വേ​ശം. 27 ന് ​പ​ഴ​യ ബ​സ്റ്റാ​ൻ​റി​ലാ​ണ് ചേ​രി​തി​രി​ഞ്ഞ് അ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഹ​യ്യ​ത്ത​ട... എ​ന്ന വാ​യ്ത്താ​രി​യോ​ടെ ത​ല്ലു​കാ​ർ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​തോ​ടെ ഓ​ണ​ത്ത​ല്ലി​ന് തു​ട​ക്ക​മാ​കും. പി​ന്നീ​ട​ങ്ങോ​ട്ടു​ള്ള അ​ടി​യോ​ട​ടി കാ​ണി​ക​​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കും.

പോ​പ്പു​ല​ർ ആ​ർ​ട്സ് ആ​ന്റ് സ്പോ​ർ​ട്സ് സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കു​റി​യും ഓ​ണ​ത്ത​ല്ല് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ട​ക്കേ ചേ​രി, തെ​ക്കേ ചേ​രി എ​ന്നി​ങ്ങ​നെ ര​ണ്ടു വ​ശ​ത്താ​യി ചേ​രി​തി​രി​ഞ്ഞാ​ണ് ത​ല്ല്. ചെ​റു​തി​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി​ക​ളാ​യ 70 ഓ​ളം ത​ല്ലു​കാ​രാ​ണ് ക​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. 75 വ​യ​സു പി​ന്നി​ട്ട ആ​ശാ​ൻ​മാ​രാ​യ താ​ഴ​പ്ര ചേ​നം​കു​ന്ന​ത്ത് മൊ​യ്തു, കൊ​ര​ങ്ങാ​ട്ട് ബാ​പ്പി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ല്ല്.

ത​ല്ല് കൈ​വി​ട്ടാ​ൽ നി​യ​ന്ത്രി​ക്കാ​ൻ ചാ​ഴി​ക്കാ​ര​ൻ​മാ​രും രം​ഗ​ത്തു​ണ്ടാ​കും. കു​ഞ്ഞി ബാ​പ്പു, സു​ലൈ​മാ​ൻ എ​ന്നി​വ​ർ ഇ​ക്കു​റി​യും ത​ല്ലു​കാ​രെ പി​ടി​ച്ചു മാ​റ്റാ​ൻ റ​ഫ​റി​മാ​രാ​കും. ആ​യു​ധ​മി​ല്ലാ​തെ ര​ണ്ടു പേ​ർ ഉ​ടു​ത്തു​കെ​ട്ടി ക​ച്ച​മു​റു​ക്കി നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു പ​ര​സ്പ​രം ത​ല്ലു​ക​യാ​ണ് പ​തി​വ്. പ്രാ​യ​വും ശ​ക്തി​യും നോ​ക്കി​യാ​ണ് ഓ​രോ ത​ല്ലു​കാ​രേ​യും ആ​ശാ​ൻ​മാ​ർ അ​ങ്ക​ത്തി​നി​റ​ക്കു​ന്ന​ത്.

കൈ ​പ​ര​ത്തി​യു​ള്ള അ​ടി​യും ത​ട​വും മാ​ത്ര​മേ ഈ ​ത​ല്ലി​ൽ അ​നു​വ​ദി​ക്കു. കൈ​പ്പ​ത്തി​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് താ​ഴോ​ട്ട് മെ​യ്പ​യ​റ്റ് ന​ട​ത്തു​ന്ന​താ​ണ് ഈ ​ആ​യോ​ധ​ന​ക​ല.

ഉ​ച്ച​ക്ക് 2.30 ന് ​മ​ന്ത്രി ഒ.​ജെ ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​സി മൊ​യ്തീ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ അ​നി​ല​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​ജി ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ​തോ​ടൊ​പ്പം ക​രാ​ത്തെ ദോ ​കൊ​മ്പു ദോ ​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. അ​തേ​സ​മ​യം ഒ​മ്പ​ത് വ​ർ​ഷ​മാ​യി സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ഗ്രാ​ന്റ് മു​ട​ങ്ങി ക്കി​ട​ക്കു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ​യോ സ​ർ​ക്കാ​രി​ന്റെ​യോ സാ​മ്പ​ത്തി​ക സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ക്ല​ബ് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പാ​ര​മ്പ​ര്യ ക​ല സം​ഘ​ടി​പ്പി​ച്ചു പോ​രു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ചെ​മ്മ​ണ്ണൂ​ർ, ഡ​ർ​ബി ചീ​ര​ൻ, എം ​കെ ശി​വ​ദാ​സ​ൻ, വേ​ണു ഗോ​പാ​ൽ ഏ​റ​ത്ത്, ജി​മ്മി ഐ​പ്പു​രു എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamonamcelebrationThrissur Newsonathallu
News Summary - Traditional 'Onathallu' Returns to Kunnamkulam After a Two-Year Hiatus for Onam
Next Story