Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലരു​വോളം...

പുലരു​വോളം എഴുന്നള്ളിച്ച ആനയെ ലോറിയിൽ കയറ്റാൻ പീഡനം; ദൃശ്യങ്ങൾ പകർത്തിയയാൾക്ക് പാപ്പാന്‍റെ ഭീഷണി

text_fields
bookmark_border
പുലരു​വോളം എഴുന്നള്ളിച്ച ആനയെ ലോറിയിൽ കയറ്റാൻ പീഡനം; ദൃശ്യങ്ങൾ പകർത്തിയയാൾക്ക് പാപ്പാന്‍റെ ഭീഷണി
cancel
camera_alt

ആ​റാ​ട്ടു​പു​ഴ പാ​ട​ത്ത് ആ​ന​യെ ലോ​റി​യി​ൽ ക​യ​റ്റാ​നു​ള്ള ശ്ര​മം. വി​ഡി​യോ ദൃ​ശ്യ​ത്തി​ൽ​നി​ന്ന്

തൃ​ശൂ​ർ: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച തി​രു​വാ​തി​ര വി​ള​ക്കി​നെ​ത്തി​ച്ച ആ​ന​ക്ക് പാ​പ്പാ​ന്റെ ക്രൂ​ര​പീ​ഡ​നം. കാ​ലി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്ന് ലോ​റി​യി​ൽ ക‍യ​റാ​ൻ വി​ഷ​മി​ച്ച ആ​ന​യു​ടെ കാ​ലി​ൽ ലോ​ഹ​ക്കൊ​ളു​ത്തു​ള്ള തോ​ട്ടി ഉ​പ​യോ​ഗി​ച്ച് കൊ​ളു​ത്തി വ​ലി​ക്കു​ക​യും കു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

എ​ഴു​ന്ന​ള്ളി​പ്പ് ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി ജ​യ​സാ​ഗ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പാ​പ്പാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി ദൃ​ശ്യ​ങ്ങ​ൾ മാ​യ്പി​ക്കു​ക​യും ചെ​യ്തു. ജ​യ​സാ​ഗ​ർ ഇ​ക്കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ചു. ആ​റാ​ട്ടു​പു​ഴ ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​തി​ര വി​ള​ക്കി​ന് കാ​ല​ത്ത് ഏ​ഴ​ര വ​രെ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പ് ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​മ്പോ​ൾ ദ​യ​നീ​യ​മാ​യ കാ​ഴ്ച ക​ണ്ടു​വെ​ന്ന് വി​ശ​ദീ​ക​രി​ച്ചാ​ണ് കു​റി​പ്പ്. ലോ​റി​യി​ൽ ക​യ​റ്റാ​ൻ ആ​ന​യെ തോ​ട്ടി കൊ​ണ്ട് കു​ത്തു​ന്ന​തും ത​ല്ലു​ന്ന​തു​മാ​യ ക്രൂ​ര​മാ​യ കാ​ഴ്ച.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് തി​രി​ച്ച​റി​ഞ്ഞ പാ​പ്പാ​ൻ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്തു. പി​ന്നീ​ട് റീ ​സ്റ്റോ​ർ ചെ​യ്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ഡി​യോ​വി​ൽ ആ​ന​യെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം വ്യ​ക്ത​മാ​യി കാ​ണാം. ആ​ന ലോ​റി​യി​ൽ ക​യ​റാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന​ത് കാ​ലി​ന്‍റെ ബു​ദ്ധി​മു​ട്ട്​ കൊ​ണ്ടാ​ണ്. ഈ ​പൂ​ര​ക്കാ​ലം ക​ഴി​യു​മ്പോ​ഴേ​ക്കും ഈ ​ആ​ന​യും ത​ല്ലു​കൊ​ണ്ട് ചെ​രി​യും. താ​നും ഉ​ത്സ​വ​പ്രേ​മി​യാ​ണ്. പ​ക്ഷേ, ഒ​രു​മൃ​ഗ​ത്തെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് നോ​ക്കി നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​ണ് വി​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹെ​റി​റ്റേ​ജ് അ​നി​മ​ൽ ടാ​സ്ക് ഫോ​ഴ്സ് സെ​ക്ര​ട്ട​റി വി.​കെ. വെ​ങ്കി​ടാ​ച​ലം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് പ​രാ​തി അ​യ​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​തോ​ടെ ആ​ന​ക​ൾ ഇ​ട​ഞ്ഞോ​ടു​ന്ന സം​ഭ​വ​വും ആ​ന​പീ​ഡ​ന​വും തു​ട​രു​ക​യാ​ണ്. ശി​വ​രാ​ത്രി നാ​ളി​ൽ എ​രു​മ​പ്പെ​ട്ടി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം ത​ളി​ക്കു​ള​ത്തും ആ​ന ഇ​ട​ഞ്ഞ് വ​ലി​യ നാ​ശം വ​രു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephant Torture
News Summary - Torture to load elephant into lorry
Next Story