മാതാപിതാക്കൾക്ക് പീഡനം: മകനെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി
text_fieldsതൃശൂർ: മാനസികമായും ശാരീരികമായും മകൻ പീഡിപ്പിക്കുന്നുവെന്ന മാതാപിതാക്കളുടെ പരാതിയിൽ വിചാരണക്ക് ഹാജരാകാതിരുന്ന മകനെ അറസ്റ്റ് ചെയ്യിപ്പിച്ച് വിചാരണ നടത്തി തൃശൂർ മെയിൻറനൻസ് ട്രൈബ്യൂണൽ പരാതിക്ക് തീർപ്പുകൽപിച്ചു. തൃശൂർ അരണാട്ടുകര കുന്നത്ത് വീട്ടിൽ ഗോപിയും ഭാര്യ ജാനുവുമാണ് മകൻ അനൂപ് പീഡിപ്പിക്കുന്നുവെന്ന പരാതി നൽകിയത്. വിചാരണക്ക് ഹാജരാകാൻ ബന്ധപ്പെട്ടപ്പോൾ സാധിക്കില്ല എന്നും ട്രൈബൂണലിെൻറ അധികാരം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത് ചെയ്തോ എന്ന് അറിയിക്കുകയും ചെയ്തു.
മെയിൻറനന്‍സ് ട്രൈബൂണൽ പ്രിസൈഡിങ് ഓഫിസർ കൂടിയായ തൃശൂർ റവന്യൂ ഡിവിഷനൽ ഓഫിസർ എൻ.കെ. കൃപ അനൂപിന് എതിരെ വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു.
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെമിൻ, െപാലീസുകാരായ സിറിൽ, സുധീർ, റിക്സൺ എന്നിവരുടെ നേതൃത്വത്തിൽ മെക്കാനിക്കൽ എൻജിനീയറായ അനൂപിനെ (38) അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

