Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബസമേതം കാറിൽ...

കുടുംബസമേതം കാറിൽ വന്നവരെ ടോൾ പ്ലാസ ജീവനക്കാര്‍ തടഞ്ഞു; തർക്കം

text_fields
bookmark_border
കുടുംബസമേതം കാറിൽ വന്നവരെ ടോൾ പ്ലാസ ജീവനക്കാര്‍ തടഞ്ഞു; തർക്കം
cancel


ആ​മ്പ​ല്ലൂ​ര്‍: പാ​ലി​യേ​ക്ക​ര ടോ​ളി​ല്‍ കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച കാ​ര്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം. ടോ​ള്‍ ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്കം ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടാ​ഗു​ള്ള കാ​ര്‍ ട്രാ​ക്ക് മാ​റി ക​യ​റി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ത​ര്‍ക്കം തു​ട​ങ്ങി​യ​ത്. പ​ണം കൊ​ടു​ത്തു​പോ​കു​ന്ന ട്രാ​ക്കി​ല്‍ ക​യ​റി​യ​തി​നാ​ല്‍ ഇ​ര​ട്ടി തു​ക ന​ല്‍ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, കാ​ര്‍ യാ​ത്രി​ക​ര്‍ ടോ​ള്‍ ന​ല്‍കാ​ന്‍ ത​യാ​റാ​യി​ല്ല. യാ​ത്ര​ക്കാ​ര​ന്‍ ടോ​ള്‍ ബൂ​ത്തി​ലെ ക്രോ​സ് ബാ​ര്‍ ഉ​യ​ര്‍ത്തി പോ​കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ര​ന്‍ ത​ട​യു​ക​യാ​യി​രു​ന്നു. ക്രോ​സ് ബാ​ര്‍ താ​ഴ്ത്തി ജീ​വ​ന​ക്കാ​ര​ന്‍ കാ​ര്‍ ത​ട​ഞ്ഞ​താ​ണ് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി​യ​ത്.

ത​ര്‍ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ ഉ​ന്തും ത​ള്ളു​മാ​യി. മ​റ്റ് യാ​ത്ര​ക്കാ​ര്‍ ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.സം​ഭ​വ​ത്തി​ല്‍ ടോ​ള്‍പ്ലാ​സ അ​ധി​കൃ​ത​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ക്രോ​സ് ബാ​ര്‍ കേ​ടു​വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. കാ​ര്‍ യാ​ത്രി​ക​ര്‍ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ടോ​ള്‍ പ്ലാ​സ​യി​ല്‍ ന​ട​ന്ന ക​ത്തി​ക്കു​ത്തി​നെ തു​ട​ര്‍ന്ന് യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റ​രു​തെ​ന്ന് പൊ​ലീ​സ് ജീ​വ​ന​ക്കാ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രാ​തി​യാ​യി ന​ല്‍കാ​നാ​യി​രു​ന്നു പു​തു​ക്കാ​ട് പൊ​ലീ​സി​െൻറ നി​ര്‍ദേ​ശം. എ​ന്നാ​ല്‍, യാ​ത്ര​ക്കാ​ര്‍ക്കു​നേ​രെ ടോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ ധി​ക്കാ​ര​പ​ര​മാ​യ പെ​രു​മാ​റ്റം തു​ട​രു​ക​യാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliyekkara toll plaza
News Summary - Toll Plaza employees blocked those who came in the car with their families; Dispute
Next Story