Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്നമൊരുക്കാൻ 'ലഞ്ച്​...

അന്നമൊരുക്കാൻ 'ലഞ്ച്​ ബോക്​സു'കൾ തൃശൂരിലും

text_fields
bookmark_border
lunch box
cancel
camera_alt

തൃ​ശൂ​രി​ൽ സ്ഥാ​പി​ച്ച ല​ഞ്ച്​ ബോ​ക്​​സ്

തൃ​ശൂ​ർ: അ​ഗ​തി​ക​ൾ​ക്ക്​ അ​ന്ന​മൊ​രു​ക്കി​യ 'ല​ഞ്ച് ​ബോ​ക്​​സു'​ക​ൾ തൃ​ശൂ​രി​ലും ​ക​രു​ത​ലൊ​രു​ക്കു​ന്നു. വി​ശ​പ്പു ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ഐ.​എ​ൻ.​എ അ​സോ​സി​യേ​ഷ​ൻ (​​​അ​യാം നോ​ട്ട്​ അ​ലോ​ൺ), ടി.​ഡ​ബ്ല്യു.​സി.​എ വ​നി​ത കൂ​ട്ടാ​യ്​​മ​യാ​ണ്​ 'ക​രു​ത​ൽ' എ​ന്ന പേ​രി​ൽ സം​സ്​​ഥാ​ന​ത്ത്​ 1000 ല​ഞ്ച് ബോ​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തി​ൽ തൃ​ശൂ​രി​ലെ 20 ഇ​ട​ങ്ങ​ളി​ൽ ല​ഞ്ച്​ ബോ​ക്​​സ്​ സ്​​ഥാ​പി​ച്ചു ക​ഴി​ഞ്ഞു. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും അം​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന സ്പോ​ൺ​സ​ർ​മാ​രും ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. ഒ​രു പൊ​തി​ച്ചോ​റി​ന് 30 രൂ​പ​യാ​ണ് ഒ​രു സ്പോ​ൺ​സ​റി​ന്​ ചെ​ല​വാ​ക്കു​ന്ന​ത്. പ്ര​തി​മാ​സം ഒ​രു പൊ​തി​ച്ചോ​റ് മു​ത​ൽ 100 പൊ​തി​ച്ചോ​ർ വ​രെ മു​ട​ങ്ങാ​തെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന അ​ന​വ​ധി​പേ​ർ ഉ​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ എ​ന്നി​വ​യോ​ട് ചേ​ർ​ന്നാ​ണ്​ ല​ഞ്ച് ബോ​ക്സ്‌ സ്ഥാ​പി​ച്ച​ത്. ഓ​രോ ല​ഞ്ച് ബോ​ക്സി​ലും എ​ന്നും ഉ​ച്ച​ക്ക് 30 പൊ​തി​ച്ചോ​റു​ക​ൾ ഉ​ണ്ടാ​കും.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ക്സി​ൽ കൈ​കൊ​ണ്ടു​ള്ള സ്പ​ർ​ശ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി, ബോ​ക്സി​നു താ​ഴെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പെ​ഡ​ലി​ൽ ച​വി​ട്ടി​യാ​ൽ തു​റ​ക്കും​വി​ധ​മാ​ണ് ഈ ​ബോ​ക്​​സി​െൻറ രൂ​പ​ക​ൽ​പ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newslunch boxes
News Summary - to feed poor people, lunch boxes in Thrissur
Next Story