Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവശനായ...

അവശനായ മൂരിക്കുട്ടിക്ക്​ മൃഗസ്​നേഹികളുടെ കരുതൽ

text_fields
bookmark_border
animal lovers helped bullock
cancel
camera_alt

തൃ​ശൂ​ർ ഗ​വ. മോ​ഡ​ൽ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ൾ വ​ള​പ്പി​ൽ അ​വ​ശ​നി​ല​യി​ലാ​യ കാ​ള​ക്കി​ടാ​വി​നെ ശു​ശ്രൂ​ഷി​ക്കു​ന്ന മ​നോ​ജും കൂ​ട്ടു​കാ​രും.

തൃ​ശൂ​ർ: മോ​ഡ​ൽ ഗേ​ൾ​സ്​ സ്​​കൂ​ൾ സൈ​ക്കി​​ൾ ഷെ​ഡി​ൽ അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൂ​രി​ക്കു​ട്ടി​ക്ക്​ മൃ​ഗ​സ്​​നേ​ഹി​ക​ളു​ടെ ക​രു​ത​ൽ തു​ണ​യാ​യി. പീ​പ്​​ൾ ഫോ​ർ ജ​സ്​​റ്റി​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ മാ​ട​ക്ക​ത്ര സ്വ​ദേ​ശി മ​നോ​ജാ​ണ്​ അ​ഞ്ചു​ദി​വ​സം മു​മ്പ്​ ന​ട​ക്കാ​നാ​വാ​ത്ത വി​ധം അ​വ​ശ​നാ​യ ര​ണ്ട​ര വ​യ​സ്സു​ള്ള മൂ​രി​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഒ​ന്നും ക​ഴി​ക്കാ​നാ​വാ​ത്ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​നി​ലെ ജൂ​നി​യ​ർ ഡോ​ക്​​ട​റു​ടെ സ​ഹാ​യ​ത്തി​ൽ മ​നോ​ജും സം​ഘ​വും മ​രു​ന്ന്​ കൊ​ടു​ത്തെ​ങ്കി​ലും അ​ത്​ തു​പ്പി​ക്ക​ള​ഞ്ഞു. പി​ന്നീ​ട്​ ഗ്ലൂ​ക്കോ​സ്​​ കൊ​ടു​ത്തു​തു​ട​ങ്ങി. ആ​ൻ​റി​ബ​യോ​ട്ടി​ക്​ കൊ​ടു​ത്ത്​ തു​ട​ങ്ങി​യ​തോ​ടെ ത​ല ഉ​യ​ർ​ത്താ​മെ​ന്ന അ​വ​സ്​​ഥ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു​പ​ക്ഷേ ക്ഷ​യ​രോ​ഗ​ത്തി​െൻറ ല​ക്ഷ​ണ​മാ​കാം. എ​ന്നാ​ൽ, ലോ​ക്​​ഡൗ​ൺ കാ​ര​ണം പ​രി​ശോ​ധി​ച്ച്​ രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ മ​നോ​ജ്​ പ​റ​ഞ്ഞു.

ഒ​രു കു​ള​മ്പി​ൽ പു​ണ്ണ്​ ബാ​ധി​ച്ചി​ട്ടു​ണ്ട്​. മോ​ഡ​ൽ സ്​​കൂ​ളി​െൻറ സൈ​ക്കി​ൾ ഷെ​ഡി​ൽ ത​ന്നെ​യാ​ണ്​ മൂ​രി​ക്കു​ട്ടി കി​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ കോ​ർ​പ​റേ​ഷ​നി​ലെ മൃ​ഗ​ഡോ​ക്​​ട​ർ വീ​ണ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Animal Loversbullock
News Summary - tired bullock get care from animal lovers
Next Story