ടിപ്പർ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീ പടർന്നു
text_fields15 അടി താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയിൽ അഗ്നിരക്ഷ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കുളത്താഴത്ത് ടിപ്പർ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീ പടർന്നു. ഡ്രൈവർ ഫൈസലിന് (25) ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
വാഹനത്തിന്റെ ടയറുകൾ, കാബിൻ, ബാറ്ററി, എൻജിൻ മുതലായവ കത്തി നശിച്ചു. റോഡിൽനിന്ന് ഏകദേശം 15 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ബാറ്ററി ഷോർട്ടായതോടെയാണ് വണ്ടിയുടെ കാബിൻ ഭാഗം കത്തിയത്.
വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷ ഉദ്യോഗസ്ഥർ വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ഫൈസലിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

