മാങ്കുറ്റിപ്പാടത്ത് പുലി കൂടുസ്ഥാപിച്ച് വനംവകുപ്പ്
text_fieldsമാങ്കുറ്റിപ്പാടത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചപ്പോൾ
മറ്റത്തൂർ: പഞ്ചായത്തിൽ പുലിഭീതി നിലനിൽക്കുന്ന മാങ്കുറ്റിപ്പാടത്ത് പുലിയെ പിടികൂട്ടാൻ വനം വകുപ്പധികൃതർ കൂടു സ്ഥാപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എസ്. ഷിനോജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ. സജിമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജോബി ജോസഫ്, എൻ. ബൈജു ജോർജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഉല്ലാസ്, ഹരിപ്രസാദ്, ജനപ്രതിനിധികൾ എന്നിവരടങ്ങിയ വനപാലക സംഘം കൂടുസ്ഥാപിച്ചത്.
കഴിഞ്ഞമാസം 15ന് മാങ്കുറ്റിപ്പാടത്ത് വളർത്തു നായയെ പുലി കൊന്നുതിന്ന നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഇവിടെ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതിനെ തുടർന്ന് പുലിയെ പിടികൂടുന്നതിന് നടപടി ഉണ്ടാകണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ട് വരികയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

