അരുമയായ പോത്തുകളെ കടുവ കൊന്നു; സങ്കടത്തോടെ ബിജു
text_fieldsകടുവ കൊന്ന പോത്തിന്റെ ജഡത്തിനരികെ ബിജു
അതിരപ്പിള്ളി: അരുമയായി വളർത്തിയ പോത്തുകളെ കടുവ ആക്രമിച്ച് കൊന്നതിന്റെ സങ്കടത്തിലാണ് യുവാവ്. അതിരപ്പിള്ളിയിലെ ബിജു കോളിക്കുന്നിയുടെ രണ്ട് പോത്തുകളെയാണ് കടുവ കൊന്നത്. മറ്റൊന്നിനെ കാണാതായി.
കഴിഞ്ഞ ദിവസം വൈകീട്ട് കണ്ണംകുഴിയിൽ പുഴയിലെ തുരുത്തിൽ ആറ് പോത്തുകളെ തീറ്റിക്കൊണ്ടിരിക്കുകയായിരുന്നു ബിജു. ഇതിനിടയിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടം വന്നെത്തിയതോടെ പോത്തുകൾ ചിതറിയോടി. ഭയന്ന പോത്തുകൾ പ്ലാന്റേഷൻ ഭാഗത്തെ വനത്തിലേക്കാണ് കയറിപ്പോയത്. മൂന്ന് പോത്തുകളെ പിന്നീട് കണ്ടെത്തി.
രാത്രിയായതോടെ കൂടുതൽ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ പോത്തുകളുടെ കാൽപ്പാട് നോക്കി തിരച്ചിൽ നടത്തിയ ബിജു, രണ്ടെണ്ണത്തെ കാട്ടിൽ കടുവ ആക്രമിച്ച് കൊന്ന നിലയിൽ കണ്ടെത്തി. ഒരെണ്ണത്തെ കണ്ടെത്താനായിട്ടില്ല. ഇതിനെയും കടുവ തിന്നതായി സംശയിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

