വെട്ടിക്കുഴിയിൽ പിടികൂടിയ പുലിയെ പറമ്പിക്കുളത്ത് തുറന്നു വിട്ടു
text_fieldsഅതിരപ്പിള്ളി: കഴിഞ്ഞ ദിവസം അതിരപ്പിള്ളി വെട്ടിക്കുഴിയിൽ വനം വകുപ്പ് പിടികൂടിയ പുലിയെ പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ പരിധിയിൽ തുറന്നു വിട്ടു. കൂട്ടിൽ കുടുങ്ങിയ പുലിക്ക് അടിയന്തിര ചികിത്സ നൽകിയ ശേഷമാണ് പറമ്പിക്കുളത്ത് തുറന്നു വിട്ടത്. വെട്ടിക്കുഴിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് നാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന പുലി കുടുങ്ങിയത്.
ഒരു മാസം മുമ്പാണ് പുലിയെ കുടുക്കാൻ ചാലക്കുടി വനം ഡിവിഷന് കീഴിലുള്ള വെട്ടിക്കുഴിയിൽ കൂടു സ്ഥാപിച്ചത്. പുലിശല്യം ഉണ്ടായ ചക്കാലയ്ക്കൽ റോയി എന്ന വ്യക്തിയുടെ വീടിന് സമീപമാണ് കൂട് സ്ഥാപിച്ചിരുന്നത്. പ്രദേശത്ത് വേറെയും പുലികൾ ഉണ്ടോയെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

