തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം തിങ്കളാഴ്ച മുതൽ
text_fieldsrepresentational image
തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 14 മുതൽ 17 വരെ വരടിയം ജി.യു.പി സ്കൂളിൽ നടക്കും. 341 മത്സരയിനങ്ങളിലായി 3250ഓളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
15ന് രാവിലെ ഒമ്പതിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അവണൂർ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷതവഹിക്കും. കലാമണ്ഡലം ഗോപി ദീപം തെളിക്കും. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസ് മുഖ്യാതിഥിയായിരിക്കും.
17ന് വൈകീട്ട് സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഡേവിസ് അധ്യക്ഷതവഹിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ സമ്മാനങ്ങൾ നൽകും. വാർത്തസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പഞ്ചായത്തംഗം അഞ്ജലി സതീഷ്, വെസ്റ്റ് എ.ഇ.ഒ ബിജു, ജനറൽ കൺവീനർ വരടിയം സ്കൂൾ പ്രഥമാധ്യാപിക സിന്ധു, ജെയ്സൺ, പി.ഡി. അശ്വിത്ത് എന്നിവർ പങ്കെടുത്തു.