പ്രകൃതി അനുവദിച്ചാൽ എത്രയും പെട്ടെന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും -മന്ത്രി
text_fieldsതൃശൂർ: പ്രകൃതി അനുവദിച്ചാൽ എത്രയും പെട്ടെന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ. രാജൻ. വെടിക്കെട്ട് എത്രയും പെട്ടെന്ന് നടത്താൻ ജില്ല ഭരണകൂടത്തിനും താൽപര്യമുണ്ട്. മേയ് 19 മുതൽ 24 വരെ മഴ ഒഴിഞ്ഞുനിൽക്കുമെന്ന കാലാവസ്ഥ പ്രവചനം ശരിയാവുകയാണെങ്കിൽ വെടിക്കെട്ട് പൊട്ടിച്ചുതീർക്കും. സുരക്ഷ സംബന്ധിച്ച് പെസോ നിർദേശിച്ച എല്ലാ സുരക്ഷയും ക്രമീകരിച്ചിട്ടുണ്ട്. വെടിക്കെട്ട് പുരകൾക്കുള്ള സുരക്ഷ കൂട്ടി. 45 മീറ്റർ വ്യത്യാസത്തിൽ ഫെൻസിങ് നടത്തിയിരുന്നത് 60 മീറ്ററാക്കി.10 പേരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ ആറ് ദേവസ്വം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

