വാഹന പരിശോധന ; കർശന നടപടിയുമായി തൃശൂർ സിറ്റി പൊലീസ്
text_fieldsതൃശൂർ: സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളുടെ പരിശോധന കർശനമാക്കി തൃശൂർ സിറ്റി പൊലീസ്. കഴിഞ്ഞ മാസം 1,13,142 പെറ്റി കേസുകളാണ് സിറ്റി ജില്ലയിൽ രജിസ്റ്റർ ചെയ്തത്. മരണത്തിന് കാരണമായ 16 അപകടങ്ങളും 189 ഗുരുതര പരിക്കുകളുള്ള അപകടങ്ങളും 38 ഗുരുതരമല്ലാത്ത പരിക്കുകളുള്ള അപകടങ്ങളും 10 വാഹനത്തിന് കേടുപാട് സംഭവിച്ചതുമായ അപകടങ്ങളുമായി. ആകെ 253 വാഹനാപകടങ്ങളിലായി 330 പേർക്കാണ് ഗുരുതരമായതും അല്ലാത്തതുമായ പരിക്കുകൾ സംഭവിച്ചത്.
അമിത വേഗം-915, ഹെൽമറ്റ് ഇല്ലാതെ സഞ്ചരിച്ചവർ-51,376, സീറ്റ്ബെൽറ്റ് ഇടാതെ സഞ്ചരിച്ചവർ-182, ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത്-317, എയർ ഹോൺ ഉപയോഗിച്ചത്-അഞ്ച്, അമിതഭാരം കയറ്റിയത്-33, അനധികൃത പാർക്കിങ്-26,167, മൊബൈൽ ഫോൺ ഉപയോഗം-761, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചവർ-915 എന്നിവയാണ് മറ്റു പ്രധാന നിയമലംഘനങ്ങൾ. പരിശോധന തുടർന്നും ശക്തമാക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ബോധനവത്കരണ ക്ലാസുകൾ നൽകുമെന്നും സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

