തൃശൂർ മെഡിക്കൽ കോളജിൽ വീണ്ടും സൂപ്രണ്ട് ഇല്ലാതായി
text_fieldsതൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജാശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാറിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റം. താൽക്കാലിക സൂപ്രണ്ട് പദവിയിൽ വിവാദപ്പെരുമഴയിലായിരിക്കെ മാസങ്ങൾക്ക് മുമ്പാണ് ന്യൂറോ സർജറി വിഭാഗം വകുപ്പ് മേധാവി കൂടിയായ ഡോ. സുനിൽകുമാറിനെ സൂപ്രണ്ട് പദവിയിൽ നിയമിച്ചത്.
ഡോ. ബിജു കൃഷ്ണൻ പോയതിന് ശേഷം സൂപ്രണ്ട് ഇൻ ചാർജ് ചുമതലയിലായിരുന്ന മെഡിക്കൽ കോളജ് പ്രവർത്തനമാകെ ആരോപണനിഴലിലായിരുന്നു.
ആശുപത്രി വികസന സമിതി പ്രവർത്തനങ്ങൾ, നിയമനങ്ങൾ തുടങ്ങിയവയെല്ലാം ഇപ്പോൾ അന്വേഷണത്തിലാണ്. ഏറെ പ്രതിഷേധവും പരാതികളുമുയർന്നതിന് ശേഷമായിരുന്നു സുനിൽകുമാറിന്റെ നിയമനം. ജീവനക്കാരടക്കമുള്ളവർക്ക് ഏറെ സ്വീകാര്യനായി പ്രവർത്തിക്കുന്നതിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ ഒഴിഞ്ഞ് കിടക്കുന്ന പ്രഫസർ തസ്തിക, ന്യൂറോസർജറി വിഭാഗത്തിലേക്ക് താൽക്കാലികമായി മാറ്റി ഇതിലേക്കാണ് ഡോ. സുനിൽകുമാറിനെ നിയമിക്കുന്നത്. ഇതോടെ തൃശൂരിൽ വീണ്ടും സൂപ്രണ്ട് ഇൻ ചാർജ് ഭരണത്തിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

