Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീ​വ​നെ​ടു​ത്ത്...

ജീ​വ​നെ​ടു​ത്ത് തൃ​ശൂ​ർ-​മ​ണ്ണു​ത്തി പാ​ത; 8 വ​ർ​ഷം 50 മരണം

text_fields
bookmark_border
ജീ​വ​നെ​ടു​ത്ത് തൃ​ശൂ​ർ-​മ​ണ്ണു​ത്തി പാ​ത; 8 വ​ർ​ഷം 50 മരണം
cancel

തൃ​ശൂ​ർ: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ വീ​ണ്ടും ജീ​വ​നെ​ടു​ത്ത് വാ​ഹ​നാ​പ​ക​ടം. പ​റ​വ​ട്ടാ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക് ബ​സി​ന​ട​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ര​ണ്ട് യു​വാ​ക്ക​ൾ​ക്കാ​ണ് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്. എ​ട്ട് വ​ർ​ഷ​ത്തി​നി​ട​യി​ൽ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മ്പ​തോ​ള​മെ​ന്ന് പൊ​ലീ​സ് ക​ണ​ക്കു​ക​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. 2015 മു​ത​ൽ 2022 വ​രെ ഏ​ഴ് വ​ർ​ഷ​ത്തി​നി​ട​യി​ൽ 38 പേ​ർ മ​രി​ച്ച​പ്പോ​ൾ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ത്തോ​ളം പേ​ർ മ​രി​ച്ചു.

തി​ര​ക്കേ​റി​യ റോ​ഡ് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​ണ്ട്. റോ​ഡ് വി​ക​സ​ന​വും റോ​ഡ് സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളും സ​ർ​ക്കാ​റി​ന് മു​ന്നി​ലു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല. കി​ഴ​ക്കേ​കോ​ട്ട - മ​ണ്ണു​ത്തി റോ​ഡ് പ​ഴ​യ ദേ​ശീ​യ​പാ​ത പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

കി​ഴ​ക്കേ​കോ​ട്ട​യി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന റോ​ഡി​ന്റെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ശ​രാ​ശ​രി ഏ​ഴ് മീ​റ്റ​റും അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം 10 മീ​റ്റ​റി​ലു​മാ​ണ് വീ​തി. റോ​ഡ് വീ​തി കൂ​ട്ട​ണ​മെ​ന്നും റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ്ര​ഭു​ദാ​സ് പാ​ണ​ങ്ങാ​ട​നും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി​യോ​ട് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, കു​റ​ച്ചു​ഭാ​ഗ​ത്ത് ഡി​വൈ​ഡ​റു​ക​ൾ വെ​ച്ച് ബാ​ധ്യ​ത​യൊ​ഴി​വാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് പ​റ​യു​ന്നു.ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ല ഭാ​ഗ​ത്തു​മു​ള്ള ഡി​വൈ​ഡ​റു​ക​ൾ ചി​ല​രു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി എ​ടു​ത്തു മാ​റ്റി​യ​ത്രെ. റോ​ഡ് വി​ക​സ​ന​ത്തി​ന് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് നാ​ല് ബ​ജ​റ്റു​ക​ളി​ലും മാ​റ്റി​വെ​ച്ച​ത് വെ​റും 100 രൂ​പ​യാ​ണ്. ബ​ജ​റ്റി​ൽ പ​ദ്ധ​തി ഉ​ൾ​പ്പെ​ട്ടി​ട്ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു നി​ർ​ദേ​ശ​വു​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentDeathMannuthiThrissur
News Summary - Thrissur-Mannuthi-Path-Accident-Death
Next Story