തൃശൂർ ഗവ. മെഡിക്കൽ കോളജ്; അർബുദ മരുന്നുകൾ വാങ്ങുന്നത് അട്ടിമറിക്കാൻ ശ്രമം
text_fieldsപ്രതീകാത്മക ചിത്രം
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ അർബുദ മരുന്നുകൾ വാങ്ങുന്നത് അട്ടിമറിക്കാൻ രാഷ്ട്രീയനീക്കം. നിലവിൽ അർബുദ മരുന്നുകൾ വാങ്ങുന്നത് ഇ-ടെൻഡർ മുഖേനയാണ്. നാല് കോടി രൂപയുടെ മരുന്നുകളാണ് ഇതിലൂടെ വാങ്ങുന്നത്.
ഇത് മാറ്റി രാഷ്ട്രീയ താൽപര്യമുള്ള ഒരു വിതരണ ഏജൻസിക്ക് നേരിട്ട് കൊടുക്കാനാണ് നീക്കം. സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മരുന്നുവാങ്ങൽ.
മരുന്നുവാങ്ങലിൽ അഴിമതിയും മറ്റു ആക്ഷേപങ്ങളും ഉയർന്നതിനെ തുടർന്നാണ് വർഷങ്ങൾക്കുമുമ്പ് മരുന്നു വാങ്ങലിനായി ഇ-ടെൻഡർ തീരുമാനിച്ചത്. ഈ രീതിയാണ് അട്ടിമറിക്കാൻ പോകുന്നത്. പത്തോളം കമ്പനികൾ ഇ-ടെൻഡറിൽ പങ്കെടുക്കാറുണ്ട്.
ഇ-ടെൻഡറിലൂടെ മരുന്നു വാങ്ങിക്കുന്നത് മാറ്റാൻ പിന്നീട് ശ്രമങ്ങൾ നടന്നതൊക്കെ ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് വിഫലമാകുകയായിരുന്നു. ഇത്തവണ വീണ്ടും ഇ-ടെൻഡർ രീതി അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. അടുത്ത ആഴ്ച നടക്കുന്ന ആശുപത്രി വികസന സമിതി യോഗ തീരുമാനപ്രകാരമായിരിക്കും കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

