ദേശീയപാതയിൽ ഗർത്തങ്ങൾ;ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsചാലക്കുടി: ദേശീയപാതയിൽ രൂപപ്പെട്ട ഗർത്തങ്ങൾ മൂലം ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം.ചാലക്കുടി അടിപ്പാതയുടെ നിർമാണത്തിനുവേണ്ടി നാലുവരിപ്പാത രണ്ടുവരിയായി ക്രമീകരിച്ച ചാലക്കുടി മുനിസിപ്പൽ ജങ്ഷൻ മുതൽ പോട്ട വരെയുള്ള ഭാഗത്താണ് മഴക്കാലമായതോടെ വൻഗർത്തങ്ങൾ രൂപപ്പെട്ട് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ചാലക്കുടി അടിപ്പാതയുടെ നിർമാണം പുരോഗമിച്ചുവരുന്ന സ്ഥലത്ത് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് മഴയും വെള്ളക്കെട്ടും മൂലം വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ഇത് അപകടങ്ങൾക്കും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും കരണമാകുകയാണ്. അതിനാൽ ചാലക്കുടി മുനിസിപ്പൽ ജങ്ഷൻ മുതൽ പോട്ട വരെയുള്ള ഭാഗത്തെ ഇരട്ട ലൈൻ പാതയിൽ രൂപപ്പെട്ട കുഴികൾ എത്രയും വേഗം അടച്ചു ഗതാഗതം സുഗമമാക്കുവാൻ നാഷനൽ ഹൈവേ അതോറിറ്റിക്ക് അടിയന്തര നിർദേശം നൽകുവാൻ എം.പി ബെന്നി ബഹനാൻ അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

